റഹിമിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം : സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍


ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച്  സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി എന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. കല്ലറ സ്വദേശിനിയും സ്‌കൂള്‍ അധ്യാപികയുമായ പ്രിയ വിനോദിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഒക്ടോബര്‍ ഒന്നാം തീയതിയാണ് പ്രിയ വിനോദ്  ഡി വൈ എഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ  റഹീമിന്റെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമലിലൂടെ പ്രചരിപ്പിച്ചത്. തട്ടിപ്പു കേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോന്‍സണ്‍  മാവുങ്കലുമായി റഹിമിന് അടുപ്പം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്ന രീതിയിലായിരുന്നു പ്രചാരണം. 

മോന്‍സന്റെ കൈവശമുള്ള സിംഹാസനത്തില്‍ എ എ റഹിം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രമാണ് അധ്യാപിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റഹിമിനെ അവഹേളിച്ചെന്ന് കാണിച്ച് പ്രിയ വിനോദിനെതിരെ തെളിവുകള്‍ സഹിതം നല്‍കി വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ്, പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും പ്രിയ വിനോദിനെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പിന്നീട് രണ്ടു പേരുടെ ആള്‍ ജാമ്യത്തില്‍ അധ്യാപികയെ വിട്ടയച്ചു.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു