15 കിലോ കുറച്ചു എന്നല്ലാതെ വലിയ മാറ്റമൊന്നുമില്ല; ​ഗംഭീര മേക്കോവറിൽ ഖുശ്ബു; ചിത്രങ്ങൾ


ചിത്രം; ഇൻസ്റ്റ​ഗ്രാം

 

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ഖുശ്ബു. താരത്തിന്റെ സിനിമയും രാഷ്ട്രീയവുമെല്ലാം വാർത്തയാവാറുണ്ട്. ഇപ്പോൾ ​ഗംഭീര മേക്കോവറിൽ എത്തി ഞെട്ടിച്ചിരിക്കുകയാണ് താരം. 15 കിലോ ഭാരമാണ് ഖുശ്ബു കുറച്ചിരിക്കുന്നത്. തന്റെ രണ്ടു ചിത്രങ്ങൾ ചേർത്തുവച്ചുകൊണ്ട് ഖുശ്ബു തന്നെയാണ് മേക്കോവറിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 

‘അന്നും ഇന്നും, വലിയ മാറ്റമൊന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചുകൊണ്ട് അടുത്തിടെ നിരവധി ചിത്രങ്ങളാണ് ഖുശ്ബു പോസ്റ്റ് ചെയ്തത്. 

വലിയ മേക്കോവറിലുള്ളതായിരുന്നു ചിത്രങ്ങൾ.  വണ്ണം കുറച്ച് സ്ലിംആയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. അടുത്തിടെ ഒരു ജംപ്‌സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും ഖുശ്ബു സമാനമായ ക്യാപ്ഷന്‍ നല്‍കിയിരുന്നു. ‘കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല’ എന്നായിരുന്നു ഈ ചിത്രത്തോടൊപ്പം ഖുശ്ബു കുറിച്ചത്.
 മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു