സഹകരണ നിയമ ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം

കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി ) ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക്‌ വിട്ടു. കേരള ബാങ്കിന്റെ സേവനങ്ങളും ആനുകൂല്യങ്ങളും മലപ്പുറം ജില്ലയിലെ സഹകാരികൾക്കുകൂടി ലഭ്യമാക്കുന്നതാണ് പ്രധാന വ്യവസ്ഥകൾ. മന്ത്രി വി എൻ വാസവൻ ബിൽ അവതരിപ്പിച്ചു.

സ്ത്രീകളെ ക്ഷീര സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലെത്തിക്കാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി. വൈസ് പ്രസിഡന്റ്‌ പദവി ഉൾപ്പെടുത്തി വനിതകൾക്കായി സംവരണം ചെയ്യും. ഭരണസമിതി അംഗങ്ങൾക്ക് മൂന്ന് തവണയിൽ കൂടുതൽ തുടരാനാകില്ല. മേഖലാ യൂണിയൻ ചെയർമാന്മാർക്ക് പരമാവധി രണ്ടുതവണ. കടകംപള്ളി സുരേന്ദ്രൻ, കെ പി എ മജീദ്‌, കെ ബാബു, യു എ ലത്തീഫ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു