ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ത്രീ തുർക്കിക്കാരി
അങ്കാറ

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ത്രീയെന്ന റെക്കോഡ് തുർക്കിക്കാരിയായ റുമെയ്സ ഗെൽഗിക്ക് സ്വന്തം. 24കാരിയുടെ ഉയരം 215.16 സെന്റിമീറ്റർ (7 അടി 0.7 ഇഞ്ച്). വീവർ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് റുമെയ്സയുടെ ഉയരത്തിന്റെ കാരണം. അസ്ഥികൾക്ക് ശരീരത്തെ താങ്ങാനുള്ള ശേഷി കുറവായതിനാൽ വീൽചെയറിലാണ്_സഞ്ചാരം. വളരെ കുറച്ചുസമയം ഊന്നുവടിസഹായത്തോടെ നടക്കാനാകും. 2014-ൽ_ഏറ്റവും ഉയരംകൂടിയ കൗമാരക്കാരിയായി റുമെയ്സയെ തെരഞ്ഞെടുത്തിരുന്നു. ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യൻ തുർക്കിക്കാരനായ സുൽത്താൻ കോസനാണ്.  ഉയരം 251 സെന്റീമീറ്റർ (8 അടി, 2.9 ഇഞ്ച്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു