'രാഹുല്‍ ക്രീസിന് പുറത്തേക്കിറങ്ങി കളിക്കുമെന്ന് അശ്വിന്‍ കണക്കു കൂട്ടി, അഞ്ചാം ഡെലിവറിയില്‍ പിഴച്ചത് അവിടെ'


ഫോട്ടോ: ട്വിറ്റർ

 

ഷാര്‍ജ: അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സായിരുന്നു കൊല്‍ക്കത്തയ്ക്ക് രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ വേണ്ടിയിരുന്നത്. എന്നാല്‍ അശ്വിന്റെ അഞ്ചാമത്തെ ഡെലിവറിയില്‍ സിക്‌സ് പറത്തി രാഹുല്‍ ത്രിപദി കളി ഫിനിഷ് ചെയ്തു. ഇവിടെ അശ്വിന് പിഴച്ചത് എവിടെ എന്നതിലേക്ക് വിരല്‍ ചൂണ്ടുകയാണ് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍.

അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് അശ്വിന്‍ വഴങ്ങിയത്. തുടരെ രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാല്‍ അഞ്ചാമത്തെ പന്തില്‍ ലോങ് ഓഫിലൂടെ സിക്‌സ് പറത്തി രാഹുല്‍ ത്രിപദി കൊല്‍ക്കത്തയെ ഫൈനലിലേക്ക് എത്തിച്ചു. 

അഞ്ചാമത്തെ ഡെലിവറിയില്‍ അശ്വിന്റെ കണക്കു കൂട്ടല്‍ പിഴച്ചിരുന്നു. രാഹുല്‍ ത്രിപദി ട്രാക്കിന് പുറത്തേക്കിറങ്ങി കളിക്കുമെന്നാണ് അശ്വിന്‍ കരുതിയത്. ഇതോടെ ഫഌറ്റര്‍ ആയാണ് അശ്വിന്റെ ഡെലിവറി വന്നത്. ത്രിപദി ട്രാക്കിന് പുറത്തേക്കിറങ്ങി കളിച്ചാല്‍ ആ ഡെലിവറി ത്രിപദിയുടെ സോണില്‍ വരില്ല. എന്നാല്‍ ത്രിപദി ചെയ്തത് പന്തിനായി കാത്തിരിക്കുകയാണ്. എന്നിട്ട് മികച്ചൊരു ഷോട്ട് കളിച്ചു. മികച്ച രീതിയില്‍ ഫിനിഷ് ചെയ്തു, ഗാവസ്‌കര്‍ പറഞ്ഞു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 135 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ചെയ്‌സ് ചെയ്തിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. വെങ്കടേഷ് അയ്യര്‍ 41 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. ഗില്‍ 46 പന്തില്‍ നിന്ന് 46 റണ്‍സും. 

കൊല്‍ക്കത്ത ഇന്നിങ്‌സ് 96ല്‍ നില്‍ക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീഴുന്നത്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതോടെ കൊല്‍ക്കത്തയുടെ വിക്കറ്റുകള്‍ തുടരെ വീണു. ദിനേശ് കാര്‍ത്തിക്കും മോര്‍ഗനും ഉള്‍പ്പെടെ നാല് താരങ്ങള്‍ ഡക്കായി. എങ്കിലും വിജയ ലക്ഷ്യം തൊടാന്‍ അവര്‍ക്കായി.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു