മലബാർ ദേവസ്വം നിയമം പരിഷ്‌കരിക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ
തിരുവനന്തപുരം

മലബാർ ദേവസ്വം നിയമം സമഗ്രമായി പരിഷ്‌കരിക്കാനുള്ള നടപടി തുടങ്ങിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയെ അറിയിച്ചു. ബോർഡിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കും. നിയമനങ്ങളിൽ ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കും. ബോർഡിന്റെ എയ്‌ഡഡ്‌ സ്‌കൂൾ, കോളേജ്‌ എന്നിവിടങ്ങളിൽ നിയമത്തിന്‌ സംവരണം ഏർപ്പെടുത്തുന്നതിനുള്ള ചർച്ച തുടരും. കോവിഡിൽ വരുമാനം ഇടിഞ്ഞ ദേവസ്വം ബോർഡുകൾക്ക്‌ സർക്കാർ പിന്തുണ നൽകി. ജീവനക്കാർക്ക്‌‌ ശമ്പളം അടക്കമുള്ളവയ്‌ക്കായി 176.32 കോടി രൂപ നൽകി. ശബരിമലയിൽ വെർച്വൽ ക്യൂ  തുടരുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു