മലപ്പുറത്ത് കേസ് അന്വേഷിക്കാനെത്തിയ എസ്‌ഐയ്ക്ക് കുത്തേറ്റു; ആശുപത്രിയില്‍ 


പ്രതീകാത്മക ചിത്രം

 

മലപ്പുറം: കൊണ്ടോട്ടിയില്‍ കേസ് അന്വേഷിക്കാനെത്തിയ എസ്‌ഐയ്ക്ക് കുത്തേറ്റു. എസ്‌ഐ ഒ കെ രാമചന്ദ്രനാണ് തോളില്‍ കുത്തേറ്റത്.

പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഒ കെ രാചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. സ്ഥാപനത്തില്‍ കല്ലെടുത്ത് എറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനാണ് സംഘം എത്തിയത്. എന്നാല്‍ പ്രതി എസ്‌ഐയെ ആക്രമിക്കുകയായിരുന്നു. ഒ കെ രാമചന്ദ്രന്റെ തോളിലാണ് കുത്തേറ്റത്. 

ഉടന്‍ തന്നെ എസ്‌ഐയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു