മലപ്പുറം ജില്ലാ ബാങ്ക്‌ : ഇനിയും ചർച്ചയാകാമെന്ന്‌ മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം

മലപ്പുറം ജില്ലാ ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതിൽ  തുടർചർച്ചകൾക്ക്‌ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ പറഞ്ഞു. വിപുലമായ ചർച്ചകളും പരിശോധനകളും പൂർത്തിയാക്കിയാണ് കേരളബാങ്ക് രൂപീകരിച്ചത്‌. മലപ്പുറം ജില്ലാ ബാങ്കുമാത്രം മാറിനിൽക്കുന്നത്‌ മുസ്ലിംലീഗിന്റെ രാഷ്‌ട്രീയ നിലപാടിനാലാണ്‌. ഇതുകാരണം സഹകാരികൾക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. ഏതാണ്ട്‌ എല്ലാ ജീവനക്കാരും സഹകാരികളും ലയനത്തിന്‌ അനുകൂലമാണ്‌.

മലപ്പുറം ജില്ലാ ബാങ്കിനോട്  വിവേചനം കാട്ടിയിട്ടില്ല. കേരളബാങ്ക്‌  അംഗീകരിക്കാൻ ലീഗും മലപ്പുറം ജില്ലാ ബാങ്ക്‌ ഭരണനേതൃത്വവും തയ്യാറാകണം. ആദ്യത്തെ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ കേരളബാങ്ക് 61.99 കോടി രൂപ ലാഭത്തിലാണ്.

സഹകരണ നിയമത്തിന്റെ സമഗ്ര ഭേദഗതിക്കുള്ള നടപടികൾ അടുത്ത സമ്മേളനത്തിലുണ്ടാകും. കരട് ബില്ലായി. കടലാസു സംഘങ്ങളിൽനിന്ന് മിൽമയെ യഥാർഥ കർഷകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ്‌ സർക്കാരെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു