ബ്രസീൽ x ഉറുഗ്വേ ; അർജന്റീന നാളെ പെറുവിനോട്‌
റിയോ ഡി ജനീറോ

ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ബ്രസീൽ–-ഉറുഗ്വേ സൂപ്പർപോരാട്ടം. അർജന്റീന പെറുവിനെയും നേരിടും. നാളെ പുലർച്ചെയാണ്‌ കളികൾ. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ 10 കളിയിൽ 28 പോയിന്റുമായി ബ്രസീൽ ഒന്നാമതാണ്‌. കളിച്ച ഒമ്പതിലും ജയിച്ചാണ്‌ മുന്നേറ്റം.

അവസാന മത്സരത്തിൽ കൊളംബിയയോട്‌ സമനില വഴങ്ങി. ഉറുഗ്വേയാകട്ടെ അർജന്റീനയോട്‌ മൂന്ന്‌ ഗോളിന്‌ തകർന്നു. രാവിലെ ആറിനാണ്‌ മത്സരം.

22 പോയിന്റുമായി രണ്ടാമതാണ്‌ അർജന്റീന. പെറുവിനെതിരെ രാവിലെ അഞ്ചിനാണ്‌ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു