പുതിയ കാതോലിക്കാ ബാവാ ഇന്ന് ; മലങ്കര അസോസിയേഷന്‍ യോഗം ചേരും


ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് / ഫയൽ

 

പത്തനംതിട്ട : പുതിയ കാതോലിക്കാ ബാവയെ തെരഞ്ഞെടുക്കാനായി മലങ്കര അസോസിയേഷന്‍ യോഗം ഇന്ന് ചേരും. പരുമല സെമിനാരി അങ്കണത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ  സുന്നഹദോസ് പുതിയ കാതോലിക്കാ ബാവായായി നിര്‍ദേശിച്ചിരുന്നു.

ഇതിന് മലങ്കര അസോസിയേഷന്‍ ഇന്ന് ഔദ്യോഗിക അംഗീകാരം നല്‍കും. സീനിയര്‍ മെത്രാപ്പൊലീത്തയും അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റുമായ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് യോഗത്തില്‍ അധ്യക്ഷനാകും. മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും മാത്രമാകും പരുമലയിൽ യോഗത്തില്‍ പങ്കെടുക്കുക. 

മറ്റ് അസോസിയേഷന്‍ അംഗങ്ങള്‍ അതതു ഭദ്രാസനങ്ങളില്‍ സമ്മേളിച്ച് ഓണ്‍ലൈനായി പങ്കെടുക്കും. സ്ഥാനാഭിഷേകച്ചടങ്ങ് നടത്തുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ സുന്നഹദോസ് യോഗത്തിലുണ്ടാകും. അടുത്തദിവസം തന്നെ വാഴിക്കലിന് നടപടികളുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു