പിടിവിട്ട് ഇന്ധനവില കുതിക്കുന്നു, ഇന്നും കൂട്ടി ; 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് 5 രൂപയിലേറെ


ഫയൽ ചിത്രം

 

തിരുവനന്തപുരം : ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5 രൂപ 13 പൈസയും പെട്രോളിന് 3 രൂപ 44 പൈസയുമാണ് കൂട്ടിയത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ കടന്നു. 105.രൂപ 10 പൈസയാണ് പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 98 രൂപ 74 പൈസയായി ഉയര്‍ന്നു. 

തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ05 പൈസയായി. ഡീസല്‍ വില 100 രൂപ 57 പൈസയാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 105 രൂപ 26 പൈസ, 98 രൂപ 93 പൈസ എന്നിങ്ങനെയാണ്.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു