'ദുര്‍ഗയുടെ അവതാരം'; രണ്ട് തലയും മൂന്ന് കണ്ണുമായി അപൂര്‍വ്വ പശുക്കിടാവ്- വീഡിയോ 


രണ്ട് തലയും മൂന്നു കണ്ണുകളുമുള്ള പശുക്കിടാവ്

 

ഭുവനേശ്വര്‍: രണ്ട് തലയും മൂന്ന് കണ്ണുമായി ജനിച്ച പശുക്കിടാവിനെ കാണാന്‍ നാട്ടുകാരുടെ ഒഴുക്ക്. പശുക്കിടാവ് ദുര്‍ഗാദേവിയുടെ അവതാരമാണ് എന്ന വിശ്വാസത്തില്‍ നാട്ടുകാര്‍ ഇതിനെ ആരാധിക്കുകയാണ്.

ഒഡിഷയിലെ കുമുളി പഞ്ചായത്തിലെ ബിജാപുര്‍ ഗ്രാമത്തിലാണ് അപൂര്‍വ്വ പശുക്കിടാവ് ജനിച്ചത്.ദനിറാം എന്ന കര്‍ഷകന്റെ പശുവാണ് ഈ പശുക്കിടാവിന് ജന്മം നല്‍കിയത്. പശുക്കുട്ടിക്ക് രണ്ട് തലയും മൂന്നു കണ്ണുമാണുള്ളത്. ഈ വിവരം അറിഞ്ഞ് ഒട്ടേറെ പേരാണ് ഇതിനെ കാണാനും വണങ്ങാനും എത്തുന്നത്. 

നവരാത്രി ദിനത്തില്‍ ജനിച്ച പശുക്കിടാവ് ദുര്‍ഗാ ദേവിയുടെ അവതാരമാണെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്. അമ്മയില്‍ നിന്നും പാല്‍ കുടിക്കുന്നതിന് കിടാവ് ബുദ്ധിമുട്ടുന്നുണ്ടെന്നും അതുകാണ്ട് പാല്‍ അല്ലാതെ നല്‍കുകയാണെന്നും ഉടമ പറയുന്നു.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു