ട്വന്റി20 ലോകകപ്പ്; ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുന്നത് ഫിനിഷറുടെ റോളില്‍ മാത്രം


ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ ഹര്‍ദിക് പാണ്ഡ്യയെ ടീം മാനേജ്‌മെന്റ് പരിഗണിക്കുക ഫിനിഷര്‍ റോളിലെന്ന് സൂചന. ബൗള്‍ ചെയ്യാന്‍ പാകത്തില്‍ ഹര്‍ദിക് 100 ശതമാനം ഫിറ്റ്‌നസ് കൈവരിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ഇത്. 

ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് നിരീക്ഷിച്ചു കൊണ്ടിരിക്കും. എന്നാലിപ്പോള്‍ എംഎസ് ധോനിയെ പോലെ ഫിനിഷറുടെ റോളിലാണ് ഹര്‍ദിക്കിനെ പരിഗണിക്കുന്നത് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടീമിനായി 100 ശതമാനവും നല്‍കുന്ന കളിക്കാരനാണ് ഹര്‍ദിക്. അതിനാല്‍ തന്നെ ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനായി തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ശര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയത് ഹര്‍ദിക്കിന് ബാക്ക് അപ്പ് ആയെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ട്വന്റി20 ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള സമയം ഒക്ടോബര്‍ 15 വരെ ഐസിസി നീട്ടിയിരുന്നു. അക്‌സര്‍ പട്ടേലിന് പകരമാണ് ശര്‍ദുല്‍ താക്കൂല്‍ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ഇടം നേടിയത്. ചഹലിനെ ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചഹലിനെ മാറ്റി നിര്‍ത്തിയത് വിവാദമായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം ചഹലില്‍ നിന്ന് വരികയും ചെയ്തു.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു