ട്രാക്കിലെ ലോക റെക്കോര്‍ഡ് ഉടമ ആഗ്നസിനെ ഭര്‍ത്താവ് കുത്തിക്കൊന്നു, ഞെട്ടലില്‍ അത്‌ലറ്റിക്‌സ് ലോകം


ഫോട്ടോ: ട്വിറ്റർ

 

നയ്‌റോബി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് കെനിയയുടെ അഗ്നസ് ടൈറോപ്പ് വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍. ഭര്‍ത്താവിന്റെ ആക്രമണത്തിലാണ് ആഗ്നസ് കൊല്ലപ്പെട്ടത് എന്നാണ് അത്‌ലറ്റിക്‌സ് കെനിയയുടെ പ്രസ്താവനയില്‍ പറയുന്നത്. 

ടോക്യോ ഒളിംപിക്‌സ് കഴിഞ്ഞ് വീട്ടിലേക്ക് തിരികെ എത്തി ഒരു മാസം പിന്നിടുന്നതിന് മുന്‍പാണ് താരത്തിന്റെ മരണം. കൊലപാതകത്തിലേക്ക് എത്തിച്ച സാഹചര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണെന്നും അമൂല്യമായൊരു താരത്തെയാണ് കെനിയക്ക് നഷ്ടമായിരിക്കുന്നത് എന്നും അത്‌ലറ്റിക്‌സ് കെനിയയുടെ പ്രസ്താവനയില്‍ പറയുന്നു. 

ടോക്യോയിലെ 5000 മീറ്റര്‍ ഓട്ടത്തില്‍ നാലാമതാണ് ആഗ്നസിന് ഫിനിഷ് ചെയ്യാനായത്. കഴിഞ്ഞ ആഴ്ച നടന്ന വലെന്‍സിയ ഹാഫ് മാരത്തോണില്‍ 30.20 എന്ന സമയം കണ്ടെത്തി മികച്ച പ്രകടനം ആഗ്നസില്‍ നിന്ന് വന്നിരുന്നു. 2015ലെ ലോക ക്രോസ് കണ്‍ട്രിയില്‍ മെഡല്‍ നേടി ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരം എന്ന നേട്ടവും ആഗ്നസ് സ്വന്തമാക്കിയി.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു