'ചീത്തപ്പേര് മാത്രം കേൾപ്പിക്കരുത്', കീർത്തി സുരേഷിന് മേനക നൽകിയ ഉപദേശം


ചിത്രം; ഫേയ്സ്ബുക്ക്

 

രു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് മേനക. ഇപ്പോൾ ദേശിയ പുരസ്കാര ജേതാവായ മകൾ കീർത്തി സുരേഷിന്റെ പേരിലാണ് മേനക അറിയപ്പെടുന്നത്. തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുകയാണ് കീർത്തി. മലയാളത്തിലൂടെയാണ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നതെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം കൂടുതൽ സിനിമയിൽ അഭിനയിച്ചത്. സിനിമയിലേക്ക് എത്തുന്നതിനു മുൻപ് മകൾക്കു നൽകിയ ഉപദേശത്തെക്കുറിച്ച് മനസു തുറക്കുകയാണ് മേനക. 

“രണ്ടേ രണ്ടു ഉപദേശം മാത്രമാണ് ഞാൻ കീർത്തിയ്ക്ക് നൽകിയത്.  സമയം പാലിക്കുക. സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോടുവരെ ഒരേപോലെ പെരുമാറുക. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവൾക്കുള്ളതുകൊണ്ട് അതൊന്നും പ്രശ്‌നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാന്‍ സമ്പാദിച്ച് വെച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല,”- ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മേനകയുടെ തുറന്നു പറച്ചിൽ. 

മൂത്തമകൾ രേവതിയെ സംവിധായികയായി കാണാനാണ് ആ​ഗ്രഹമെന്നും മേനക പറയുന്നു. “രേവതിയെ ഒരു സംവിധായികയായി കാണണം. സംവിധാനം രേവതി സുരേഷ് കുമാർ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നത് കാണണം. അതു കഴിഞ്ഞാൽ എന്റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാകും എന്നാണ് മേനക പറയുന്നത്. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു