ചാരിറ്റിയുടെ മറവിൽ കൂട്ടബലാത്സംഗം: പ്രതികൾക്ക് അവയവ മാഫിയയുമായി ബന്ധം, യുവതിയുടെ വൃക്ക വില്‍ക്കാന്‍ ശ്രമിച്ചതായി പോലീസ്


കൊച്ചി: ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയായ ഷംസാദിനും സംഘത്തിനും അവയവ മാഫിയാ ബന്ധം. പീഡിപ്പിക്കപ്പെട്ട യുവതിയെ ഒരുമാസം മുന്‍പ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൃക്ക വില്‍ക്കാന്‍ സംഘം ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് സംഘത്തിന്റെ പദ്ധതി പൊളിയുകയായിരുന്നു.

യുവതിയുടെ വൃക്ക വില്‍ക്കുന്നതിന് അനില്‍ എന്ന വ്യക്തിയാണ് ഇടനിലക്കാരനായി നിന്നതെന്നും പോലീസ് കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അവയവ മാഫിയയുടെ ഭാഗമാണ് ഷംസാദും സംഘമെന്നും പോലീസ് വ്യക്തമാക്കി.

സോമാലിയക്കാരിക്ക് ഏഴ് മക്കളെ സമ്മാനിച്ച് മുങ്ങിയ മലയാളി അബ്ദുല്‍ മജീദിനെ കണ്ടെത്തി

കഴിഞ്ഞ ആഴ്ചയാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഷംസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. മകന് ചികിത്സാ സഹായം വാഗ്ദാനം ചെയ്ത ഷംസാദും സുഹൃത്തുക്കളും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനം.

 മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു