ഗൂഗിള്‍വഴി കാണിച്ചു; ലോറികള്‍ അട്ടപ്പാടി ചുരത്തില്‍ കുടുങ്ങിമണ്ണാര്‍ക്കാട്: ഗൂഗിള്‍ മാപ്പ് വഴികാട്ടി കോയമ്പത്തൂരിലേക്കു പോയ രണ്ട് ട്രെയിലര്‍ ലോറികള്‍ അട്ടപ്പാടി ചുരത്തില്‍ കുടുങ്ങി. ഒരെണ്ണം മറിഞ്ഞും  മറ്റൊന്ന്  റോഡില്‍ വിലങ്ങായും  കുടുങ്ങുകയായിരുന്നു.

ബുധനാഴ്ച രാത്രി കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് കേബിളുമായി പോകുകയായിരുന്ന രണ്ട് ട്രെയ്‌ലര്‍ ലോറികളാണ് അട്ടപ്പാടി ചുരത്തില്‍ ഏഴാം വളവില്‍ ചുരത്തില്‍ കുടുങ്ങിയത്. രണ്ട് ലോറികളില്‍ ഒന്നിന്റെ കേബിള്‍ കയറ്റിയ ഭാഗം മറിഞ്ഞ നിലയിലാണ്. ഇതോടെ മണ്ണാര്‍ക്കാട് – അട്ടപ്പാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. പാലക്കാട് വഴി പോകേണ്ട ലോറികള്‍ ഗൂഗിള്‍ മാപ്പ് കാണിച്ച ദിശയിലൂടെ സഞ്ചരിച്ച് ചുരത്തില്‍ കുടുങ്ങുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു