കർഷകസമരത്തെ വർഗീയതകൊണ്ട്‌ തകർക്കാനാകില്ല: എ വിജയരാഘവൻ
തിരുവനന്തപുരം

ജീവിക്കാനുള്ള കർഷകരുടെ സമരത്തെ വർഗീയത ഉപയോഗിച്ച്‌ തകർക്കാനാകില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. 

മോദി സർക്കാരിന്റെ കർഷക വേട്ടയിൽ പ്രതിഷേധിച്ച്‌ കർഷകസംഘം സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കാർഷികമേഖല തകർക്കാനുള്ള ആഗോള ശക്തികളുടെ ശ്രമത്തിന്‌ കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണ്‌. നമ്മുടെ സ്വയംപര്യാപ്‌തത തകർക്കാനാണിത്‌. ലോക വ്യാപാരസംഘടനയുടെ നയങ്ങളെ ചെറുക്കാൻ മുന്നിൽനിന്നത്‌ കർഷകരും കർഷകത്തൊഴിലാളികളുമാണ്‌. അതിനാലാണ്‌ കേന്ദ്രം കർഷക ദ്രോഹനയം തുടരുന്നത്‌. കർഷകരെ തകർത്തെറിയാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻതന്നെ സമരത്തിലേക്ക്‌ വാഹനം ഓടിച്ച്‌ കയറ്റി. സമീപകാലത്ത്‌ ഒരു ഭരണകൂടവും ഇത്രയും ക്രൂരനയം സ്വീകരിച്ചിട്ടില്ല. പക്ഷേ ഒരു ശക്തിക്കും കർഷകസമരത്തെ തകർക്കാനാകില്ലെന്നും അവർ വിജയക്കൊടി പാറിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു