കര്‍ണാടകയില്‍ തീയറ്ററുകള്‍ തുറന്നു; ടിക്കറ്റ് കിട്ടാതായതോടെ കല്ലേറ്ബംഗളൂരു > മുഴുവന്‍ സീറ്റിലും പ്രവേശനം അനുവദിച്ച് കര്‍ണാടകയില്‍ തീയറ്ററുകള്‍ തുറന്നതിനു പിന്നാലെ സംഘര്‍ഷം. തീയറ്ററുകളില്‍ ടിക്കറ്റ് കിട്ടിയില്ലെന്ന് ആരോപിച്ചാണ് താരങ്ങളുടെ ആരാധകര്‍ അക്രമാസക്തരായത്. തീയറ്ററുകള്‍ക്ക് നേരെ കല്ലെറിയുകയും ഗേറ്റുകള്‍ തകര്‍ക്കുകയും ചെയ്തു.

നടന്‍ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ പ്രദര്‍ശിപ്പിച്ച വിജയപുരയിലെ ഡ്രീംലാന്‍ഡ് തീയറ്ററിലാണ് വ്യാപക അക്രമമുണ്ടായത്. ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായ സമയം ഗെയ്റ്റുകള്‍ അടച്ചതോടെ ഒരുവിഭാഗം ആരാധകര്‍ പ്രകോപിതരായി. ഗെയ്റ്റ് തകര്‍ക്കുകയും തിയറ്ററിനു നേരെ കല്ലെറിയുകയും ചെയ്തു. തിയേറ്റര്‍ ഉടമകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. മറ്റു പല സ്ഥലങ്ങളിലും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു