കണ്ണനെ കാണാൻ ബാലാമണി ​ഗുരുവായൂരെത്തി, വൈറലായി നവ്യ നായരുടെ വിഡിയോ


വിഡിയോ ദൃശ്യം

 

ലയാളികളുടെ ഇഷ്ടതാരമാണ് നവ്യാ നായർ. ഇന്ന് 36ാം ജന്മദിനം ആഘോഷിക്കുകയാണ് താരം. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോൾ ​ഗുരുവായൂരപ്പനെ കാണാൻ എത്തിയ നയൻതാരയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

മഞ്ഞ സാരിയുടുത്ത് അതിമനോഹരിയായാണ് നവ്യ ​ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിന് എത്തിയത്. മുടിയിൽ മുല്ലപ്പൂ ചൂടി നാടൻ ലുക്കിലെത്തിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. നന്ദനം സിനിമയിലെ ബാലാമണിയെയാണ് വിഡിയോ കണ്ട് എല്ലാവരും ഓർമിക്കുന്നത്. അന്നും ഇന്നും ഒരുപോലെയാണെന്നാണ് ആരാധകരുടെ കമന്റുകൾ. പിറന്നാളിനോട് അനുബന്ധിച്ചാണ് താരം ക്ഷേത്ര ദർശനത്തിന് എത്തിയത്. 

താരത്തിന്റെ പിറന്നാൾ കുടുംബം ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. പതിവുപോലെ മകൻ തന്നെയാണ് താരത്തിന് സർപ്രൈസ് ഒരുക്കിയത്. വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം. മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു