ആമി പ്രായം കുറഞ്ഞ സെഞ്ചുറിക്കാരി
ഹരാരെ

പതിനാറാം പിറന്നാൾ ദിനത്തിൽ സെഞ്ചുറി നേടി അയർലൻഡ്‌ വനിതാ ക്രിക്കറ്റ്‌ താരം ആമി ഹണ്ടർ റെക്കോഡിട്ടു. സിംബാബ്‌വേക്കെതിരെ പുറത്താകാതെ 121 റൺ നേടിയ സ്‌കൂൾ വിദ്യാർഥി രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ്‌. ഇന്ത്യയുടെ മിതാലി രാജ്‌ 16 വർഷവും 205 ദിവസവും പ്രായമുള്ളപ്പോഴാണ്‌ സെഞ്ചുറി നേടിയത്‌.

പുരുഷന്മാരിൽ പാകിസ്ഥാന്റെ ഷഹീദ്‌ അഫ്രീദി സെഞ്ചുറി നേടുമ്പോൾ പ്രായം 16 വർഷവും 217 ദിവസവും മാത്രം.മത്സരത്തിൽ 85 റൺ ജയത്തോടെ അയർലൻഡ്‌ പരമ്പര 3–-1ന്‌ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു