അമ്പയറെ പ്രാങ്ക് ചെയ്ത് ഋഷഭ് പന്ത്, സംഭവം കൊല്‍ക്കത്തക്കെതിരെ കളി തുടങ്ങും മുന്‍പ്(വീഡിയോ)


വീഡിയോ ദൃശ്യം

 

ഷാര്‍ജ: രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയോടെ തോറ്റതോടെ ഹൃദയം തകര്‍ന്ന് ഗ്രൗണ്ട് വിടുന്ന ഋഷഭ് പന്തിനേയും കൂട്ടരേയുമാണ് ആരാധകര്‍ കണ്ടത്. ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ ടീമിനെ ഫൈനലിലേക്ക് എത്തിക്കാന്‍ പന്തിന് കഴിഞ്ഞില്ല. എന്നാല്‍ കളി ആരംഭിക്കുന്നതിന് മുന്‍പ് അമ്പയറെ കളിപ്പിക്കുന്ന പന്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്. 

അമ്പയര്‍ അനില്‍ ചൗധരിയെയാണ് പന്ത് കളിപ്പിച്ചത്. ടോസിന് ശേഷം അശ്വിന്‍ മാച്ച് ബോല്‍ തെരഞ്ഞെടുക്കുമ്പോഴാണ് സംഭവം. അമ്പയറുടെ വലത് വശത്ത് തട്ടി ഋഷഭ് പന്ത് അമ്പയറുടെ ഇടത് വശത്തേക്ക് വന്ന് നിന്നു. 

ഇടത് വശത്തേക്ക് നോക്കീ ആരാണ് വിളിച്ചത് എന്ന ആശയക്കുഴപ്പത്തിലായി അമ്പയര്‍. ഇതോടെ പന്ത് പറഞ്ഞു താനാണ് തട്ടിയത് എന്ന്…ഋഷഭ് പന്തിന്റെ പ്രാങ്ക് വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ കൗതുകത്തിലാക്കുന്നത്. 

കളിയിലേക്ക് വരുമ്പോള്‍ മൂന്ന് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. കൊല്‍ക്കത്തക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍ ഏഴ് റണ്‍സിന് ഇടയില്‍ ആറ് വിക്കറ്റ് വീഴ്ത്തി ഡല്‍ഹി കളിയിലേക്ക് ശക്തമായി തിരിച്ചെത്തി. പക്ഷേ വിജയ ലക്ഷ്യം മറികടക്കാന്‍ കൊല്‍ക്കത്തക്ക് കഴിഞ്ഞു.
 മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു