40 ലക്ഷം കൈക്കൂലി വാങ്ങി: സരിതയുടെ പരാതിയിന്മേൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം


തിരുവനന്തപുരം: കൈക്കൂലിക്കേസിൽ മുൻ വൈദ്യുതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതിയിലാണ് അന്വേഷണം നടത്താൻ തീരുമാനമായത്.

ആര്യാടന്‍ കൈക്കൂലി വാങ്ങിയെന്ന കാര്യം നേരത്തെ സോളർ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാൽ പരാതിയിന്മേല് തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകുകയുമായിരുന്നു.



മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു