സൂപ്പർമാൻ സ്വവർ​ഗാനുരാ​ഗിയാകുന്നതു കേട്ട് ആരാണ് ഞെട്ടാൻ പോകുന്നത്, വിമർശനവുമായി മുൻ സൂപ്പർമാൻ


ഫോട്ടോ: ട്വിറ്റർ

 

തിങ്കളാഴ്ചയാണ് ഡിസി കോമിക്സ് ഒരു പ്രഖ്യാപനം നടത്തുന്നത്. പുതിയ സൂപ്പർമാൻ സ്വവർ​ഗാനുരാ​ഗിയാണെന്ന്. ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇപ്പോൾ ഈ തീരുമാനത്തെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ സൂപ്പർമാൻ ഡീന്‍ കെയിൻ രം​ഗത്ത്. സൂപ്പർമാനെ സ്വവർ​ഗാനുരാ​ഗിയാക്കുന്നതിൽ എന്ത് പുതുമയാണു ഉള്ളത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 

‘അവര്‍ പറയുന്നു ഇത് വളരെ ധൈര്യമായ പുത്തന്‍ കഴ്ചപ്പാട് എന്ന് ..ഇത് വേറും കൂട്ടിച്ചേര്‍ക്കലാണ് എന്ന് ഞാന്‍ പറയും. കുറച്ച് മാസം മുന്‍പാണ് ബാറ്റ്മാന്‍ കോമിക്സിലെ റോബിനെ ഇവര്‍ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ഇതില്‍ എന്ത് ധൈര്യവും പുതുമയുമാണ് ഉള്ളത്, അരാണ് ഇത് കേട്ട് ഞെട്ടാന്‍ പോകുന്നത്’ ഡീന്‍ കെയിന്‍ ചോദിക്കുന്നു. ഏതെങ്കിലും ക്യാരക്ടര്‍ ‘സ്വവര്‍ഗ്ഗ അനുരാഗിയാകുന്നത്’ അല്ല താന്‍ ഉന്നയിക്കുന്ന പ്രശ്നമെന്നും. ഇത് ഒരു ട്രെയിനില്‍ ബോഗി ചേര്‍ക്കും പോലുള്ള ഏര്‍പ്പാടായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

1990 കളില്‍ പ്രശസ്തമായ ടിവി സീരിസ് ലോയിസ് ആന്‍റ് ക്ലര്‍ക്ക്: ന്യൂ അഡ്വഞ്ചര്‍ ഓഫ് സൂപ്പര്‍മാന്‍ എന്ന സീരിസിലാണ് ഡീന്‍ കെയിന്‍ സൂപ്പർമാനാകുന്നത്. ഡിസി കോമിക് സീരിസായ ‘സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍’ അഞ്ചാ പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നത്. ചരിത്രത്തില്‍ ആദ്യമാണ് ഇത്. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്‍റ് ക്ലര്‍ക്കിന്‍റെ മകന്‍ ജോണ്‍ കെന്‍റാണ് ഇതില്‍ സൂപ്പര്‍മാന്‍. നേരത്തെ കെന്‍റ് പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി പ്രണയത്തിലാകുന്നെങ്കില്‍.  ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്. അടുത്തമാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു