സിദ്ധരാമയ്യയുമായി രഹസ്യ കൂടിക്കാഴ്ച; കർണാടകയിൽ യെദിയൂരപ്പ കോണ്‍ഗ്രസിലേക്ക്; ആരോപണവുമായി കുമാര സ്വാമി


സംസ്ഥാനത്തെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് പാര്‍ട്ടി ഒഴിവാക്കിയതിന് പിന്നാലെ ബിജെപി നേതൃത്വവുമായി അത്ര സുഖകരമായ ബന്ധമില്ലാത്ത യെദിയൂരപ്പ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് ആരോപണവുമായി ജെ ഡി എസ് നേതാവ് കുമാര സ്വാമി.

ഇതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി യെദിയൂരപ്പ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ഈ ആരോപണം തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. ഇതേവരെ വ്യക്തിപരമായി താന്‍ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സിദ്ധരാമയ്യക്ക് പിന്നാലെ യെദിയൂരപ്പയും കുമാര സ്വാമിയുടെ ആരോപണത്തെ എതിര്‍ത്ത് രംഗത്തുവരികയുണ്ടായി.മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു