'സമ്മാനങ്ങൾ നൽകിയുള്ള ആ നടന്നുനീങ്ങൽ'; നെടുമുടി അഭിനയിച്ച അവസാന രം​ഗം; വിഡിയോ


വീഡിയോ ദൃശ്യം

 

ലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് നടൻ നെടുമുടി വേണുവിന്റെ വിയോ​ഗം. സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പമുള്ള ചിത്രങ്ങളുൾപ്പടെ അഞ്ചിൽ അധികം ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നെടുമുടി അഭിനയിച്ച അ‌വസാന സിനിമയിലെ ദൃശ്യങ്ങൾ. 

കോപം എന്ന ഒരു ചിത്രത്തിലാണ് നെടുമുടി വേണു അവസാനമായി അഭിനയിച്ചത്. മുത്തച്ഛന്റെ വേഷത്തിലായിരുന്നു ചിത്രത്തിൽ. കാവി വേഷം അണിഞ്ഞ് നടന്നു പോകുകയാണ് നെടുമുടി. അതിനിടെ വഴിയിൽ നിന്നു കളിക്കുന്ന രണ്ട് പെൺകുട്ടികൾക്കായി സമ്മാനവും നൽകുന്നുണ്ട്. അതിന് ശേഷം നടന്നുമറയുന്ന നെടുമുടി വേണുവാണ് വിഡിയോയിലുള്ളത്. 

ആരോഗ്യപരമായ തന്റെ അവശതകളൊന്നും പുറത്തുകാണക്കാതെ വളരെ മനോഹരമായാണ് അദ്ദേഹം അഭിനയിക്കുന്നത്.  കെ മഹേന്ദ്രൻ സംവിധാനവും നിർമാണവും നിർവഹിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുതീര്‍ത്ത ശേഷമാണ് നെടുമുടി വേണു ആശുപത്രിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് ആയിരുന്നു ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ നെടുമുടി വേണു പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് ചിത്രീകരിച്ച കോപമെന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികളാണ് ഇനി ബാക്കിയുള്ളത്.  

മോഹൻലാലിനൊപ്പം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മമ്മൂട്ടിക്കൊപ്പം പുഴു, ഭീഷ്‍മപര്‍വം, മഞ്‍ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച ജാക്ക് ആൻഡ് ജില്‍ തുടങ്ങിയവയാണ് നെടുമുടി വേണുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു