ശാർദുൽ ഠാക്കൂർ ടീമിൽ, അക്സർ റിസർവ്; ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അഴിച്ചുപണി 


ഫയല്‍ ചിത്രം

 

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ശാർദുൽ ഠാക്കൂറിനെ ഉൾപ്പെടുത്തി. അക്സർ പട്ടേലിനു പകരക്കാരനായാണു ശാർദുൽ ടീമിലെത്തുന്നത്. അക്സറിനെ റിസർവ് നിരയിലേക്കു മാറ്റുകയും ചെയ്തു.

ശ്രേയസ് അയ്യർ, ദീപക് ചാഹർ എന്നിവരാണു മറ്റു റിസർവ് താരങ്ങൾ. ഫോം ഔട്ടും ബോളിങ് ക്ഷമതയും ആശങ്കപ്പെടുത്തുന്നതാണെങ്കിലും മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിൽ നിലനിർത്തിയിട്ടുണ്ട്.

ആവേശ് ഖാൻ, ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ, ലുഖ്മാൻ മെരിവാല, വെങ്കടേഷ് അയ്യർ, കാൺ ശർമ, ഷഹ്ബാസ് നദീം, കെ. ഗൗതം എന്നിവരാണു ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ പരിശീലനത്തിനു സഹായിക്കുന്ന എട്ട് താരങ്ങൾ. ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി ടീമിന്റെ ഉപദേഷ്ടാവായി തുടരും. 

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചാഹർ, രവിചന്ദ്രൻ അശ്വിൻ, ഷാർദൂൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു