വൈകാതെ തന്നെ ബിജെപി സവർക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കും; പരിഹാസവുമായി അസദുദീൻ ഒവൈസി


ബ്രിട്ടീഷ് ഭരണകൂടത്തോട് സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജി നൽകിയ നിർദേശ പ്രകാരമായിരുന്നെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവനയ്ക്കെതിരെ എ ഐ എം ഐ എം നേതാവ് അസദുദീൻ ഒവൈസി. അധികം വൈകാതെ തന്നെ ബിജെപി വിനായക് ദാമോദർ സവർക്കറെ ‘രാഷ്ട്രപിതാവായി’ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.

ഒവൈസിയുടെ വാക്കുകൾ: ” ബി ജെ പിരാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഈ രീതിയിലാണ് പോകുന്നതെങ്കിൽ അവർ മഹാത്മാ ഗാന്ധിയെ മാറ്റി ഗാന്ധി വധത്തിൽ പങ്കുള്ളയാളെന്ന് ജസ്റ്റിസ് ജീവൻ ലാൽ കപൂർ പ്രഖ്യാപിച്ച സവർക്കറെ രാഷ്ട്രപിതാവാക്കും.”

കഴിഞ്ഞദിവസമായിരുന്നു മഹാത്മാഗാന്ധിയുടെ നിർദേശ പ്രകാരമാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്.മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു