വീഴാനാഞ്ഞ് ബഹുനിലക്കെട്ടിടം, പൊളിക്കാന്‍ കോര്‍പ്പറേഷന്‍; ഒടുവില്‍ വന്‍ വീഴ്ച -വീഡിയോ 


അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കുന്നു

 

ബംഗളൂരു: നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി അപകടകരമായ നിലയില്‍ ചരിഞ്ഞുനിന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കി. ബംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് കെട്ടിടം പൊളിച്ചുനീക്കിയത്. 

കഴിഞ്ഞദിവസം രാത്രിയാണ് പശ്ചിമ ബംഗളൂരുവിലെ കമല നഗറില്‍ നാലുനില കെട്ടിടം ചരിഞ്ഞത്. കെട്ടിടം ചരിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ താമസക്കാരെ ഒഴിപ്പിച്ചത് കാരണം എല്ലാവരും സുരക്ഷിതരായി. അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉടനടി തീരുമാനിക്കുകയായിരുന്നു.

 കെട്ടിടം ചരിഞ്ഞത് അറിഞ്ഞ് ഉടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി. കെട്ടിടത്തിലുള്ളവരെയും തൊട്ടടുത്തുള്ള വീടുകളിലുള്ളവരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. നാലുനില കെട്ടിടത്തില്‍ എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. കനത്തമഴയും അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചതുമാണ് കെട്ടിടം ചരിയാന്‍ കാരണമെന്നാണ് ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിശദീകരണം.

ഇത് ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പരിധിയിലെ 26 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് നഗരസഭ തീരുമാനിച്ചത്.  ബംഗളൂരു നഗരത്തില്‍ തിങ്കളാഴ്ച കനത്തമഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച നഗരത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണത് വലിയ വാര്‍ത്തയായിരുന്നു. പതിനാല് ദിവസത്തിനിടെ നാലാമത്തെ കെട്ടിടമാണ് അന്ന് തകര്‍ന്നുവീണത്.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു