മോൻസന്റെ സാമ്പത്തിക തട്ടിപ്പ്; മാധ്യമ പ്രവ‍ർത്തകൻ സഹീൻ ആൻറണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


വ്യാജ പുരാവസ്തുക്കൾ കാട്ടി മോൻസൻ മാവുങ്കൽ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസിൽ മാധ്യമ പ്രവ‍ർത്തകൻ സഹീൻ ആൻറണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മോൻസനും സഹീനുമായുളള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

സമൂഹത്തിലെ ചില ഉന്നതരെ ഈ മാധ്യമപ്രവർത്തകനാണ് തങ്ങൾക്ക് പരിചയപ്പെടുത്തിയതെന്ന് പണം നഷ്ടപ്പെട്ടവർ ക്രൈം ബ്രാഞ്ചിൽ മൊഴി നൽകിയിരുന്നു.മോൻസനുമായുളള സഹീൻറെ അടുപ്പവുമായി ബന്ധപ്പെട്ട് പരാതിക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് 24 ന്യൂസിലെ റിപ്പോ‍ർട്ടറായ സഹീനെ അന്വേഷണ സംഘംവിളിപ്പിച്ചത്.

അതേസമയം വ്യാജ പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പിന് പുറമേ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പേരിലും മോൻസൻ മാവുങ്കൽ നടത്തിയ ഇടപാടുകളെപ്പറ്റിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു