മിനിവാനിന്റെ വിന്‍ഡോ ഗ്ലാസില്‍ കഴുത്ത് കുടുങ്ങി; ആലപ്പുഴയില്‍ നാല് വയസുകാരന് ദാരുണാന്ത്യം


മുഹമ്മദ് ഹനാന്‍ /ടെലിവിഷന്‍ ചിത്രം

 

ആലപ്പുഴ: മിനിവാനിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ പുന്നപ്രയിലാണ് സംഭവം.

ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഹനാനാണ് മരിച്ചത്. മിനിവാഹനത്തിന്റെ ഡ്രൈവറാണ് മുഹമ്മദിന്റെ പിതാവ് ഉമ്മര്‍. ഉച്ചയ്ക്ക് ഈ വാഹനവുമായി ഇയാല്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയിരുന്നു. ഭക്ഷണം കഴിക്കാനായി അകത്തേക്ക്  പോയപ്പോള്‍ ഈ കുട്ടി ഡ്രൈവറുടെ ഭാഗത്തെ വിന്‍ഡോയിലൂടെ ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതിനിടയില്‍ അപ്രതീക്ഷിതമായ കുട്ടിയുടെ കാല്‍ വഴുതി കഴുത്ത് ഗ്ലാസിനിടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

നിലവിളികേട്ട് വീട്ടുകാര്‍ എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴെക്കും കുട്ടി മരിച്ചിരുന്നു. 
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു