മഹാത്മാ ​ഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ല; വിവാദ പ്രസ്താവനയുമായി സവർക്കറുടെ ചെറുമകൻ


മഹാത്മാ ​ഗാന്ധിയെ രാഷ്ട്രപിതാവായി താൻ കാണുന്നില്ലെന്ന വിവാദ പരാമർശവുമായി സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ പറഞ്ഞു. ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് ഒരു രാഷ്ട്ര പിതാവ് മാത്രമല്ലെന്നും മറന്നുപോയ ആയിരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് നേതാവായ സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമായിരുന്നെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞ പിന്നാലെയാണ് ഈ പ്രസ്താവനയും വന്നിട്ടുള്ളത് .

അതേപോലെതന്നെ, ഇന്നത്തെ ഇന്ത്യയാണ് സവർക്കർ കണ്ട സ്വപ്‌നമെന്നും മോദിയുടെ ഭരണമാണ് സവർക്കറുടെ സ്വപ്‌നം സാക്ഷാത്കരിച്ചതെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും പറഞ്ഞിരുന്നു.മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു