ഭീമൻ സ്വർണത്തളികയിൽ ബിഗ്ഗസ്റ്റ് താലി കഴിച്ച് റിമി ടോമി, ബിൽ കണ്ട് ഞെട്ടി; വിഡിയോ വൈറൽ


വീഡിയോ ദൃശ്യം

 

​ഗായികയായാണ് റിമി ടോമിയെ ആദ്യം മലയാളികൾ അറിയുന്നത്. എന്നാൽ ഇപ്പോൾ ​അവതാരകയും നടിയും ഇൻഫ്ളുവൻസറുമെല്ലാമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും മറ്റും തന്റെ വിശേഷങ്ങളെല്ലാം റിമി പങ്കുവയ്ക്കാറുണ്ട്. കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ നിരവധി വിഡിയോകളും താരം ചെയ്യാറുണ്ട്. ഏറ്റവും പുതുതായി ഒരു ഫുഡ് വ്ളോ​ഗുമായി എത്തിയിരിക്കുകയാണ് റിമി. 

സാധാരണ ഭക്ഷണമല്ല റിമി കഴിക്കുന്നത്. മുംബൈയിലെ ബിഗ്ഗസ്റ്റ് താലിയാണ്. ഭീമൻ സ്വർണത്തളികയിലാണ് താരം ഭക്ഷണം കഴിക്കുന്നത്. മുംബൈയിലെ ജുഹു ബീച്ചിന് സമീപത്തുള്ള മഹാരാജാ ഭോ​ഗിലാണ് സഹോദരൻ റിങ്കുവിനൊപ്പം താരം ഭക്ഷണം കഴിക്കാനെത്തിയത്. വലിയ സ്വർണത്തളികയിൽ വിളമ്പിയ ഭക്ഷണങ്ങൾ ഒന്നൊന്നായി രുചിച്ചു നോക്കി അഭിപ്രായം പറയുകയാണ് താരം. 

മഹാരാഷ്ട്ര- ​ഗുജറാത്ത് സ്റ്റൈലിലുള്ളതാണ് ഭക്ഷണങ്ങളെല്ലാം. ഓരോ വിഭവത്തിന്റെയും പേരും പ്രത്യേകതകളും ഗായിക പ്രേക്ഷകർക്കായി വിവരിക്കുന്നുമുണ്ട്. അടുത്തിടെ ഇത്ര രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ലെന്നും റിമി പറയുന്നുണ്ട്. മുംബൈയിൽ വരുമ്പോഴെല്ലാം ഇവിടെവന്ന് ഭക്ഷണം കഴിക്കുമെന്നും താരം അവിടത്തെ ജീവനക്കാരോട് പറയുന്നുണ്ട്. വലിയ തളികയിൽ വിഭവസമൃദ്ധമായ ഭക്ഷണമായതിനാൽ പേടിയോടെയാണ് താരം ബിൽ നോക്കുന്നത്. എന്നാൽ ബി​ഗ്​ഗസ്റ്റ് മീൽ കഴിച്ചതിൽ 1200 ൽ താഴെ മാത്രമാണ് ആയത്. നിരവധി പേരുടെ മനം കവർന്ന വിഡിയോ ട്രെൻഡിങ്ങാവുകയാണ്. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു