നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും; മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്.

ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഔദ്യോഗീക വിശദീകരണം വന്നിട്ടുള്ളത്. “മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. അദ്ദേഹം പതിവ് ചികിത്സയിലാണ്. ആവശ്യമായ എല്ലാ അപ്‌ഡേറ്റുകളും ഞങ്ങൾ പങ്കുവയ്ക്കും. മാധ്യമ സുഹൃത്തുക്കളോട് ഞങ്ങൾ നന്ദി പറയുന്നു. – എഐസിസി സെക്രട്ടറി പ്രണവ് ജാ ട്വിറ്ററിൽ എഴുതി.മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു