ജവാൻ വൈശാഖിന് നാളെ ജന്മനാട് വിട നൽകുംഎഴുകോൺ > ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മറാത്തി റെജിമെന്റ്‌ ജവാൻ ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്ക് വിശാഖത്തിൽ എച്ച് വൈശാഖിന്റെ(24) മൃതദേഹം വ്യാഴാഴ്ച വീട്ടുവളപ്പിൽസംസ്‌കരിക്കും. ബുധനാഴ്ച രാത്രി 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനികകേന്ദ്രത്തിൽ എത്തിച്ചു.

വ്യാഴാഴ്‌ച രാവിലെ ആയൂരിൽനിന്ന്‌ വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം 9.30ന് കുടവട്ടൂർ ഗവ.എൽപിഎസിൽ പൊതുദർശനത്തിനു വയ്‌ക്കും. പകൽ 12.30ന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക‌രിക്കും. മന്ത്രി കെ എൻ ബാലഗോപാൽ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ തുടങ്ങി  ഒട്ടേറെ പ്രമുഖർ വൈശാഖിന്റെ വീട്ടിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു