ഗാനത്തിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെ അപമാനിച്ചതായി പരാതി; കുവൈറ്റിൽ ഗായകൻ ഖാലിദ് അല്‍ മുല്ലയ്ക്ക് പിഴ വിധിച്ചു


ടിവി ചാനലിലെ ഗാനം ആലപിക്കുന്ന വീഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചെന്ന പരാതിയില്‍ കുവൈറ്റിലെ പ്രമുഖ കലാകാരൻ ഖാലിദ് അല്‍ മുല്ലക്ക് കോടതി 3000 ദിനാര്‍ പിഴ ശിക്ഷ വിധിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിലൂടെ തന്നെ അപമാനിച്ചെന്ന് കാണിച്ച് അഭിഭാഷകന്‍, അല്‍ മുല്ലക്കെതിരെ പബ്ലിക് പ്രോസിക്യൂഷനെ സമീപിക്കുകയായിരുന്നു.

ഒരു ചാനൽ പ്രോഗ്രാമില്‍ ഇദ്ദേഹം ആലപിച്ച ഗാനത്തിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെയും അല്‍ മുല്ല അപമാനിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ആത്മാഭിമാനം സംരക്ഷിക്കാനും നിയമ സംവിധാനത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന പ്രവണതക്ക് അറുതി വരുത്താനുമാണ് ഇത്തരമൊരു നിയമനടപടിക്ക് മുതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അഭിഭാഷകന്റെ കേസ് പരിഗണിച്ച അപ്പീല്‍ കോടതി ഖാലിദ് അല്‍ മുല്ലക്ക് 3000 ദിനാര്‍ പിഴ വിധിക്കുകയായിരുന്നു.മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു