കീര്‍ത്തിയ്ക്ക് നല്‍കിയ ഉപദേശങ്ങള്‍ എന്തൊക്കെ; അമ്മ മേനക പറയുന്നു


സിനിമാ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നതിനായിമകള്‍ കീര്‍ത്തിയ്ക്ക് നല്‍കിയ ഉപദേശങ്ങളെ കുറിച്ച് പറഞ്ഞ് നടി മേനക സുരേഷ് മനസുതുറന്നു. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായ മേനക വെറും രണ്ടേ രണ്ടു ഉപദേശം മാത്രമാണ് താന്‍ കീര്‍ത്തിയ്ക്ക് നല്‍കിയത് എന്നാണ് പറയുന്നത്.

ശരിയായ സമയം പാലിക്കുക, ചിത്രീകരണ സെറ്റില്‍ ചെറിയ ആളുകള്‍ മുതല്‍ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക. ക്യാമറക്ക് മുന്നിൽ അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല എന്നല്ലേ പറയുകയുള്ളു, അത് സാരമില്ല.

മതിയായ വിദ്യഭ്യാസം അവള്‍ക്കുള്ളതു കൊണ്ട് അതൊന്നും പ്രശ്നമില്ല.എന്നാൽ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. താന്‍ ഒരുകാലത്തിൽ സമ്പാദിച്ച് വച്ച പേരുണ്ട്, അതിനെ ഒന്നും ചെയ്യരുത്. താനൊരിക്കലും ഒരിടത്തും വൈകി ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നാണ് മേനക സിനിമാ വീഡിയോ ചാനലായ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ദിലീപ് നായകനായ റിങ്മാസ്റ്റര്‍ എന്ന സിനിമയില്‍ നായികയായി അന്ധയായ പെണ്‍കുട്ടിയെ അവതരിപ്പിക്കും മുമ്പ് എന്തെങ്കിലും നിര്‍ദേശം തരാനുണ്ടോ എന്ന് കീര്‍ത്തി ചോദിച്ചെന്നും മേനക പറയുന്നു. കാഴ്ച ശക്തി ഇല്ലാത്തവർക്ക് സാധാരണ ചെവി ഷാര്‍പ്പാണ്, അതു മനസ്സിലാക്കി ചെയ്യുക എന്നാണ് താന്‍ പറഞ്ഞത്. ഇക്കാര്യത്തിൽ റഫറന്‍സിനു വേണ്ടി യോദ്ധയിലെ മോഹന്‍ലാലിനെയും രാജ പാര്‍വ്വൈയിലെ കമല്‍ഹാസനെയും കാണാന്‍ പറഞ്ഞെന്നും മേനക പറഞ്ഞു.മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു