'കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലീ'; മാജിക്കൽ മെലഡിയുമായി സിദ് ശ്രീറാം, പുഷ്പയിലെ ​ഗാനം പുറത്ത്


വീഡിയോ ദൃശ്യം

 

ല്ലു അർജുൻ നായകനായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രം പുഷ്പയിലെ ​ഗാനം പുറത്ത്. സിദ് ശ്രീറാം പാടിയ ശ്രീവല്ലീ എന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നത്. ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന കഥാപാത്രത്തോടുള്ള നായകന്റെ പ്രണയം പറയുന്നതാണ് ഗാനം. മാജിക്കൽ മെഡലി എന്നു പറഞ്ഞുകൊണ്ടാണ് പാട്ട് പുറത്തുവിട്ടത്. 

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം ഈണം നല്‍കിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത് സിദ് ശ്രീറാം തന്നെയാണ്. അല്ലു അർജുന്റേയും രശ്മികയുടേയും ചിത്രത്തിലെ സ്റ്റില്ലുകൾക്കൊപ്പമാണ് വിഡിയോ. മികച്ച അഭിപ്രായമാണ് ​ഗാനത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ടര ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. സിനിമയിലെ രണ്ടാമത്തെ ​ഗാനമാണ് പുറത്തുവരുന്നത്. 

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായി ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു