ഇന്ത്യൻ പട ഇനി കടുംനീലയിൽ തിളങ്ങും; പുതിയ ജേഴ്‌സി പുറത്തുവിട്ടു, ഇത് ആരാധകർക്കുള്ള കടപ്പാട് 


ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സി. ‘Billion Cheers Jersey’ എന്നാണ് ജേഴ്‌സിക്ക് നല്‍കിയിരിക്കുന്ന പേര്. കടുംനീല നിറമാണ് പുതിയ ജേഴ്‌സിക്ക്. 

ഈ മാസം യുഎഇയില്‍ ആരംഭിക്കുന്ന ലോകകപ്പിന് പുതിയ ജേഴ്സി ധരിച്ചാണ് ടീം ഇറങ്ങുക. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ താരങ്ങൾ ജേഴ്സി ധരിച്ച് കളിക്കളത്തിലിറങ്ങും. ഇന്ത്യൻ ടീം ആരാധകർക്കുള്ള സമ്മാനമായാണ് ജേഴ്സി അവതരിപ്പിച്ചിരിക്കുന്നത്. 

ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ജേഴ്‌സിയുടെ ചിത്രം പുറത്തുവിട്ടു. ക്യാപ്റ്റന്‍ വിരാട് കോഹ് ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെ പുതിയ ജേഴ്സിയിൽ കാണാം. ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ് ജേഴ്സി പുറത്തുവിട്ടത്. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു