ആര്യൻ ഖാൻ ലഹരിവിരുന്ന് നടന്ന ആഡംബര കപ്പലിൽ ഉണ്ടായിരുന്നില്ല: ജാമ്യാപേക്ഷയിൽ അഭിഭാഷകൻ


പ്രശസ്ത ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുകയാണ്. എൻസിബി ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് മറുപടി നൽകിയെങ്കിലും കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആര്യൻ ഖാന്റെ അടുക്കൽ പണമുണ്ടായിരുന്നില്ലെന്നും അതിനാൽ തന്നെ അയാൾക്ക് ലഹരിമരുന്നുകൾ വാങ്ങാൻ കഴിയില്ലെന്നും അയാൾ ലഹരിമരുന്ന് വാങ്ങാത്തതിനാൽ തന്നെ അയാൾക്ക് അത് ഉപയോഗിക്കാനാവില്ലെന്നും ആര്യൻ ഖാന്റെ അഭിഭാഷകൻ അമിത് ദേശായി വാദിച്ചു.

പരിശോധനയിൽ ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും, പിടിച്ചെടുത്ത ലഹരി മരുന്നുകളിൽ, അർബാസ് മർച്ചന്റിന്റെ പക്കൽ നിന്നും സ്വന്തം ഉപയോഗത്തിനായി വിൽപ്പനയ്‌ക്കല്ലാതെ ആറ് ഗ്രാം ചരസ് മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും അമിത് ദേശായി വാദത്തിൽ ആവർത്തിച്ചു.

ഇതിനിടയിൽ ആര്യൻ ഖാൻ ആഡംബര കപ്പലിൽ ഉണ്ടായിരുന്നില്ല എന്നും അമിത് ദേശായി വാദിച്ചു. അയാളിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല എന്നും അമിത് ദേശായി കോടതിയിൽ പറഞ്ഞു.മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു