ഒറ്റ ചാര്‍ജില്‍  110 കിലോമീറ്റര്‍: ലൈസന്‍സ് വേണ്ട; കൗമാരക്കാര്‍ക്ക് നിരത്തില്‍ പറക്കാന്‍ ഹോവര്‍ ബൈക്കുകള്‍


ബൈക്കിന്റെ രൂപകല്‍പ്പന

 

ന്യൂഡല്‍ഹി: 12മുതല്‍ 18 വയസുവരെയുള്ളവര്‍ക്കുള്ള ഇലക്ട്രിക്ക് ഹോവര്‍ ബൈക്കുമായി കോറിറ്റ്. ഈ മാസം അവസാനത്തോടെ ബൈക്ക് നിരത്തിലിറക്കുമെന്ന് കമ്പനി അറിയിച്ചു. ഹോവര്‍ ബൈക്ക്‌ ആദ്യം നിരത്തിലിറങ്ങുക ഡല്‍ഹിയിലായിരിക്കും. ആദ്യഘട്ടത്തില്‍ തന്നെ മുംബൈ, ബംഗളൂരു പൂനെ എന്നീ നഗരങ്ങളിലുമാകും വണ്ടി പുറത്തിറക്കും.
1100 രൂപയാണ് അഡ്വാന്‍സ് ബുക്കിങ്. കൗമാരക്കാര്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്കും അനുയോജ്യമായ രീതിയിലാണ് ബൈക്കിന്റെ രൂപകല്‍പ്പന.

കോറിറ്റ് ഹോവറിന് 74,999 രൂപയാണ് വില. തുടക്കത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 69,999 രൂപയ്ക്കും ലഭിക്കും. നവംബര്‍ മുതല്‍ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്, യെല്ലോ, പിങ്ക്, പര്‍പ്പിള്‍, ബ്ലൂ, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ പുറത്തിറക്കും. തവണ വ്യവസ്ഥകളിലും ഉപഭോക്താക്കള്‍ക്ക് വണ്ടി സ്വന്തമാക്കാനാവും

12 മുതല്‍ 18 വയസ്സുവരെയുള്ള യുവതലമുറയെ മനസ്സില്‍ വച്ചുകൊണ്ടാണ് ഹോവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കോറിറ്റ് ഇലക്ട്രിക് പറയുന്നു. വണ്ടി ഓടിക്കാന്‍ ലൈസന്‍സ് വേണ്ട എന്നതാണ് അതിന്റെ പ്രത്യേകത. ഉയര്‍ന്നവേഗത 25 കിലോ മീറ്റര്‍ ആണ്. ഒറ്റചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ ഓടിക്കാമെന്നും ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ ഒരു രൂപമതിയെന്നാണ് കമ്പനി പറയുന്നത്
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു