സ്വര്‍ണ വില നാലാം ദിവസവും ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍


ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. 35,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച മുതല്‍ ഈ വില തുടരുകയാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയര്‍ന്നു. മൂന്നു ദിവസമാണ് ഈ വില തുടര്‍ന്നത്. തുടര്‍ന്ന് 35,000ല്‍ എത്തിയ വില വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുകയായിരുന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4390 രൂപ.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു