മാറ്റമില്ലാതെ വിലവർദ്ധന; ഇന്ധന വില ഇന്നും കൂട്ടി 


ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർദ്ധന. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂട്ടിയത്. ഇന്നത്തെ വിലവർദ്ധനയോടെ തിരുവനന്തപുരം ന​ഗരത്തിലും ഡീസൽ വില നൂറ് കടന്നു. 100 രൂപ 23 പൈസയാണ് തലസ്ഥാനത്തെ ഡീസൽ വില.

തിരുവനന്തപുരത്തെ പെട്രോൾ വില 106 രൂപ 70 പൈസയിലെത്തി. കൊച്ചിയിൽ പോട്രോളിന് 104.72 രൂപയും, കോഴിക്കോട്​ 104.94 രൂപയുമാണ് വില. കൊച്ചിയിലെ ഡീസൽ വില 98.33 രൂപയും കോഴിക്കോട്​ 98.66 രൂപയുമാണ്​.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു